കാഞ്ഞങ്ങാട്: സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക ഇന്റേണല്‍ എക്സാമുകളിലെ അപാകതകള്‍ പരിഹരിക്കുക കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് സ്വന്തമായ ആസ്ഥാനം നിര്‍മ്മിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് നയിക്കുന്ന സ്വാശ്രയ കോളേജ് യാത്ര ഇന്ന് ആരംഭിക്കും.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് സ്വാതന്ത്ര സുവര്‍ണ്ണ ജൂബിലി സ്മൃതി മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ഉദ്ഘാടനം ചെയ്യും. യാത്ര എല്ലാ ജില്ലകളിലും പര്യടനം നടത്തി മാര്‍ച്ച് പത്തിന് തിരുവനന്തപുരത്ത് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: