ആലുവ: അദ്വൈതാശ്രമത്തില്‍ മാലിന്യം തള്ളിയ വിഷയം ആലുവ നഗരസഭ കൗണ്‍സില്‍ യോഗത്തിലും ചൂടേറിയ ചര്‍ച്ചയായി. ബിജെപി അംഗം എ.സി. സന്തോഷ്കുമാറാണ് വിഷയം അവതരിപ്പിച്ചത്. കൗണ്‍സില്‍ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സന്തോഷ്കുമാര്‍ ആവശ്യപ്പെട്ടു.
അദ്വൈതാശ്രമത്തില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാമും കൗണ്‍സിലര്‍ ജെബി മേത്തര്‍ ഹിഷാമും അപലപിച്ചു. സരളയെ അനുകൂലിക്കാന്‍ ഭരണപക്ഷത്ത് നിന്ന് പോലും ആരുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: