ബെംഗളൂരു: ഭാരതത്തിന് ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കിരണ്‍കുമാര്‍. 104 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ച് ചരിത്രം കുറിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാന്‍ നമുക്ക് ശേഷിയുണ്ട്.
ഇതിന് ദീര്‍ഘകാല സമീപനവും ആസൂത്രണവും വേണം. അതിന് നാം തീരുമാനിച്ചാല്‍ ആ സമയം നാം ആ പദ്ധതി അംഗീകരിക്കും. വ്യവസായ രംഗങ്ങളുമായി ബന്ധപ്പെട്ട് ഉപഗ്രഹവിക്ഷേപ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: