സിദ്ധസമാജ സ്ഥാപകന്‍ സ്വാമി ശിവാനന്ദ പരമഹംസര്‍ ഈശ്വരതത്ത്വം, ഗുരു തത്ത്വം, ജീവകാരുണ്യം, വിഗ്രഹാരാധന തുടങ്ങിയവയില്‍ നടത്തിയ പ്രഭാഷണങ്ങളും ഉപനിഷത്തുകള്‍ ഇതിഹാസങ്ങള്‍ എന്നിവ ആധാരമാക്കി നടത്തിയ വിശദീകരണങ്ങളും ആത്മീയ ലോകത്തിന് വിലപ്പെട്ട മാര്‍ഗ്ഗദര്‍ശനങ്ങളാണ്.
ഈശ്വരസേവയെന്നു പറഞ്ഞു പലരും പൂജാഹോമാദികള്‍ നാനാപ്രകാരത്തില് ചെയ്തുവരുന്നുണ്ട്. എന്നാല്‍, ഈശ്വരനെ അറിയാതെ എങ്ങനെയാണ് പൂജിക്കേണ്ടത്? അപ്രകാരമുള്ള പൂജക്ക് ഫലമുണ്ടോ? ഈശ്വരനേയോ, ആ വസ്തു തത്ത്വത്തെയോ അറിയാതെ പൂജിച്ചാല്‍ നിശ്ചയമായും യഥാര്‍ത്ഥ പൂജയുടെ ഒരു ഫലവും സിദ്ധിക്കില്ല.
ഒരു യജമാനനില്‍നിന്ന് നമുക്ക് ഒരു കാര്യം സാധിക്കണമെങ്കില്‍ അദ്ദേഹത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ ആദ്യം യജമാനനെ അറിയുകയും പിന്നീട് അദ്ദേഹം സേവിക്കയും വേണം. അപ്പോള്‍ മാത്രമേ അദ്ദേഹത്തില്‍നിന്ന് നമ്മുടെ ഇംഗിതം സാധിക്കയുള്ളൂ. നേരെമറിച്ച് അറിയാതെ സേവിച്ചാല്‍ അത് ചിലപ്പോള്‍ ആപത്തുകൂടിയാണ്. എന്നതുപോലെയാണ് ഈശ്വരസേവയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: