ചേര്‍ത്തല: ശുദ്ധജല പെപ്പിലൂടെ ലഭിക്കുന്നത് ചെങ്കല്ല് നിറമുള്ള വെള്ളം. വാദ്യാട്ട്കളരി, നെടുംചിറ പ്രദേശവാസികള്‍ ദുരിതത്തില്‍. തണ്ണിര്‍മുക്കം രണ്ടാം വാര്‍ഡില്‍ വേമ്പനാട് കായല്‍ തീരത്ത് താമസിക്കുന്നവര്‍ക്കാണ് കുടിവെള്ളത്തിന് പകരം ജപ്പാന് പദ്ധതി പൈപ്പ് വഴി മലിനജലം ലഭിക്കുന്നത്.
ഒരാഴ്ചയായി പ്രദേശത്ത പൊതുടാപ്പിലും വിടുകളിലും വെളളം ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി 10നാണ് പെപ്പില്‍ മലനജലം എത്തിയത്.
അഴുക്ക് വെള്ളം പെപ്പിലൂടെ എത്തിയത് അറിയാതെ വീടുകളില്‍ പെപ്പ് കണക്ഷന് ഉള്ളവര്‍ നേരിട്ട് ടാങ്കില്‍ വെള്ളം ശേഖരിച്ചു. രാവിലെ വീട്ടുപയോഗത്തിന് വെള്ളം എടുത്തപ്പോഴാണ് മലിനജലമെന്ന് കണ്ടത്.
വേമ്പനാട് കായല്‍ തീരം ആയതിനാല്‍ പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ഉപ്പ് കലര്‍ന്ന വെള്ളമാണ് ഇവിടെ കിട്ടുന്നത്. എല്ലാ ആവശ്യങ്ങള്‍ക്കും ജപ്പാന് വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ജനങ്ങള്‍ ദുരിതത്തില്‍ ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: