ന്യൂദല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഭീം ആപ്പ് ഇതിനകം തന്നെ പതിനേഴ് ദശലക്ഷം പേര് ഡൗണ്‍ലോഡ് ചെയ്തതായി നീതി ആയോഗ് മേധാവി അമിതാബ് കാന്ത്. ഇതൊരു ലോക റെക്കോര്‍ഡാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനായി കാഷ് ബാക്ക് പദ്ധതി കൂടി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഭീം ആപ്പിന് തുടക്കം കുറിച്ചത്. ഒഡിയ, ബംഗാളി, കന്നഡ, മലയാളം, തെലുങ്ക്, തമിഴ്,ഗുജറാത്തി തുടങ്ങി ഏഴ് ഭാഷകളില്‍ ഇതിന്റെ സേവനം ലഭ്യമാണ്. ഇതിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ആപ്പ് ഉപയോഗിക്കാം.
ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡില്‍ മാത്രം ലഭിച്ചിരുന്ന ഭീം ഇപ്പോള്‍ ഐഓഎസ് പ്ലാറ്റ്ഫോമിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: