ഇടുക്കി: സമീപത്ത് കുളമാവ് ഡാം ഉണ്ടായിട്ടും ഇവിടുത്തെ കാവല്‍ക്കാരായ പോലീസുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാവുന്നു.
എട്ട് ദിവസത്തിലധികമായി മോട്ടോര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് മേഖലയിലെ കുടിവെള്ളം ഒന്നാകെ മുടങ്ങിയിരിക്കുകയാണ്. സമീപത്ത് തന്നെയുള്ള കുളത്തില്‍ നിന്നാണ് ഇങ്ങോട്ട് വാട്ടര്‍ അതോറിറ്റി വെള്ളം എത്തിച്ചിരുന്നത്. ഇത് മുടങ്ങിയതോടെ സമീപത്തെ കിണറുകളില്‍ നിന്നും വീടുകളില്‍ നിന്നും വെള്ളം ചുമന്നുകൊണ്ട് വരേണ്ട ഗതികേടിലാണ് വനിതകളടക്കമുള്ള പോലീസുകാര്‍.
നാല് വനിതകളടക്കം 30 ലധികം പേര് ഡ്യൂട്ടി നോക്കുന്നുണ്ട് ഇവിടെ. സമീപത്തെ ക്വാര്‍ട്ടേഴ്സിലും സ്ഥിതി വ്യത്യസ്തമല്ല. കുളിക്കാനും പ്രാഥമിക കാര്യങ്ങള്‍ നടത്താനും വെള്ളം ബക്കറ്റില്‍ ചുമന്നുകൊണ്ട് വരികയാണ് ഇവിടെ. നിര
വധിതവണ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന മറുപടിയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: