ആലപ്പുഴ: ജില്ലയില്‍ സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ആരംഭിച്ച ഓപ്പറേഷന് ഗുണ്ടയുടെ ഭാഗമായി ജില്ലയില്‍ നടന്ന പരിശോധനയില്‍ 30 പേര്‍ക്കെതിരെ കേസെടുത്തു. 32 പോലീസ് സ്റ്റേഷനുകളില്‍ 211 പേരെ ചെക്കുചെയ്തതില് 30പേര്‍ക്കെതിരെയാണ് പ്രിവന്റീവ് അറസ്റ്റുകള്‍ നടത്തിയത്. അന്വേഷണത്തിലുള്ള കേസുകളിലെ പ്രതികള്‍, വാറന്റുകളില്‍ ഒളിവില്‍ കഴിയുന്നവര്‍ എന്നിവരെ ഊര്‍ജ്ജിതമായ അന്വേഷണം വരും ദിവസങ്ങളിലും തുടരുമെന്നന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: