മുണ്ടക്കയം: ബിജെപി മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി പുഞ്ചവയലില്‍ നടത്തിവന്ന ദിനരാത്രസമരം സമാപിച്ചു. സമാപന സമ്മേളനം ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്‍. കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി. സി. അജികുമാര്‍, ജനറല്‍ സെക്രട്ടറി കെ. ബി. മധു, ഒ. സി. യേശുദാസ്, പ്രദീപ് കുമാര്‍, പി.എന്‍. ശിവരാമന്, കെ. കെ. ശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി: ബിജെ പി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റി പേട്ടകവലയില്‍ നടത്തിയ ദിനരാത്ര സമരം സമാപിച്ചു. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. നോബിള്‍ മാത്യു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജു കൊടൈക്കനാല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. വി. നാരായണന്, മിഥുല്‍ എസ്. നായര്‍, വി. വി. സോമശേഖരന്‍, കെ. സി. ശിവദാസ്, മണി രാജു, സാബു കമ്മോടത്ത്, ഹരിശ്ചന്ദ്രന് നായര്‍, ആര്. എല്‍. വി. ശ്രീകുമാര്‍ അനില്‍ സുമംഗലി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: