ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കടപ്പൂര് ദേശവാസികളായ ഭക്തജനങ്ങള്‍ കുലവാഴകള്‍ സമര്‍പ്പിക്കുന്ന ചടങ്ങ് 25ന് നടക്കും. മുന്‍കൂട്ടി നട്ടുവളര്‍ത്തിയ വാഴയുടെ കുലകളും, കരിക്കിന്കുലകളുമാണ് വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടുകൂടി സമര്‍പ്പിക്കുന്നത്. കുലവാഴകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് വള്ളിക്കാട്, തവളക്കുഴി, എന്നിവടങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കും. സെന്‍ട്രല്‍ ജംഗ്ഷന്‍വഴി പേരുര് കവലയിലൂടെ ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിലാണ് സമര്‍പ്പണം. 26 നാണ് കൊടിയേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: