സട്ടണ്‍,സറെ: തിയോ വാല്‍ക്കോട്ടിന്റെ നൂറാം ഗോളില്‍ ആഴ്സണലിന് വിജയം. എഫ് എ കപ്പ് അഞ്ചാം റൗണ്ടില്‍ അവര്‍ എതിരല്ലാത്ത രണ്ടുഗോളുകള്‍ക്ക് സട്ടണ്‍ യൂണൈറ്റഡിനെ പരാജയപ്പെടുത്തി.ഈ വിജയത്തോടെ ആഴ്സണല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ലിങ്കണ് സിറ്റിയാണ് ക്വാര്‍ട്ടറില്‍ ആഴ്സണലിന്റെ എതിരാളികള്‍. മാര്‍ച്ച് 11 ന് ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ആഴ്സണല്‍- ലിങ്കണ് സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍.കഴിഞ്ഞ ദിവസം ബേണ്‍ലിയെ അട്ടിമറിച്ചാണ് ലിങ്കണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്.
ലൂക്കാസ് പെരസ് മാര്‍ട്ടിസ് 26-ാം മിനിറ്റില്‍ ആഴ്സണലിനെ മുന്നിലെത്തിച്ചു.ബോക്സിനത്തേക്ക് പന്തുമായി കടന്ന ലൂക്കാസ് ഗോള്‍ മുഖത്തേയക്ക് തൊടുത്തുവിട്ട് ഷോട്ട് വലയില്‍ കയറി.ഇടവേളയില്‍ ഒരു ഗോളിന് ആഴ്സണല്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തിയോ വാല്‍ക്കോട്ട് ഗോള്‍ നേടി ആഴ്സണലിന്െ്റ വിജയം ഉറപ്പിച്ചു.ആഴ്സണലിനുവേണ്ടി വാല്‍ക്കോട്ട് നേടുന്ന നൂറാം ഗോളാണിത്.
ഹാരി കെയ്നിന്റെ ഹാട്രിക്കില്‍ ടോട്ടന്‍ഹാം ഹോട്സ്പറിനെ അനാസായം മറികടന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പതിനഞ്ചാം മിനിറ്റല്‍ കെയിന്‍ സ്കോറിംഗ് തുടങ്ങി.രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ രണ്ടാം ഗോളും കളിയവസാനിക്കാന്‍ പതിമൂന്ന് മിനിറ്റുളളപ്പോള്‍ മൂന്നാം ഗോളും നേടി.
പ്രീമിയര്‍ ഡിവിഷന് ലീഗില്‍ മലാഗ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ലാസ്പാമസിനെ പരാജയപ്പെടുത്തി.ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമാണ് മലാഗ ശക്തമായ തിരിച്ചുവരവില്‍ വിജയം നേടിത്.19-ാം മിനിറ്റില്‍ ലെമോസ് ലാസ്പാമസിനെ മുന്നിലെത്തിച്ചു.പിന്നീട് കളം നിറഞ്ഞു കളിച്ച മലാഗ 27 -ാം മിനിറ്റല്‍ പാബ്ളോയിലൂടെ ഗോള്‍ മടക്കി.35-ാം മിനിറ്റില്‍ ചാള്‍സ് അവരുടെ വിജയം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: