പാലപ്പിള്ളി: ചിമ്മിനി ഡാമിന്റെ ഷട്ടര്‍ താഴ്ത്തി, പൂര്‍ണ്ണമായും അടയ്ക്കേണ്ടതില്ലെന്ന് തീരുമാനം. ഡാമിന്റെ ഡിസ്പേര്ഷന് വാല്‍വ് ഒരു സെന്റീമീറ്ററോളം തുറന്ന നിലയിലാണ്. ഇതു വഴി 0.1 എം.എം ക്യൂബിനു താഴെ വെള്ളം തുറന്നു വിട്ടുകൊണ്ടിരിക്കുന്നുണ്ട്. കുറച്ചു ദിവസം ഈ സ്ഥിതി നിരീക്ഷിക്കാനാണ് ജില്ലാ ഭരണ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
എന്നാല്‍ മുന്‍പ് തുറന്നു വിട്ട അതേ രീതിയിലാണ് ഷട്ടര്‍ താഴ്ത്തിയിട്ടും ഡിസ്പേര്ഷന് വാല്‍വില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.വാല്‍വിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് കൂടിയ അളവില്‍ വെള്ളം പാഴായി പോകുന്നതിനുള്ള കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: