റീയോഡിജനീറോ:ബ്രസിലിന് ആദ്യമായി ഒളിമ്പിക്സ് ഫുട്ബോള്‍ സ്വര്‍ണം നേടിക്കൊടുത്ത കോച്ച് റൊഗീറോ മൈക്കലേയെ യൂത്ത് ടീമിന്റെ കോച്ചിന്റെ പദവിയില്‍ നിന്ന് ബ്രസീല്‍ ഫുട്ബോള്‍ കോണ്ഫെഷറേഷന് മാറ്റി.
അണ്ടര്‍-20 യൂത്ത് ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടതാണ് റൊഗീറോയുടെ ജോലി നഷ്ടപ്പെടുത്തിയത്.
യോഗ്യതാ റൗണ്ടില്‍ പിന്നിലായതോടെ ബ്രസീലിന്റെ യൂത്ത് ലോകകപ്പ് മോഹം പൊലിഞ്ഞു.
ലാറ്റിന്‍ അമേരിക്കയെ പ്രതിനിധീകരിച്ച് ഉറൂഗ്വ,അര്‍ജന്റീന,വെനീസ്വല,ഇക്കഡോര്‍ എന്നീവ ലോകകപ്പില്‍ മത്സരിക്കും.ഈ വര്‍ഷം ദക്ഷിണകൊറിയിലാണ് യൂത്ത് ലോകകപ്പ് .2015ല്‍ റൊഗീറോയുടെ കീഴില്‍ ബ്രസീല്‍ യുത്ത് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.തുടര്‍ന്ന് ദുംഗയെ മാറ്റി റൊഗീറോയെ ഒളിമ്പിക്സിനുളള ടീമിന്റെ കോച്ചാക്കി.ബ്രസീല്‍ ടീം ഒളിമ്പിക്സില്‍ സ്വര്‍ണവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: