തിരുവനന്തപുരം: ആകാശവാണി ദല്‍ഹിയില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന മലയാളം വാര്‍ത്തകള്‍ അടുത്തമാസം ഒന്നു മുതല്‍ തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. രാവിലെ 7.25 നും ഉച്ചയ്ക്ക് 12.50 നും വൈകിട്ട് 7.25 നുമുള്ള മലയാളം വാര്‍ത്തകളാണ് മാര്‍ച്ച് ഒന്നു മുതല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്നത്.
കൂടാതെ എല്ലാ ദിവസവും രാത്രി 11.15 ന് ഗള്‍ഫ് മേഖലയിലേക്കുള്ള മലയാളം വാര്‍ത്തകളും തിരുവനന്തപുരത്ത് നിന്ന് മാര്‍ച്ച് ഒന്ന് മുതല്‍ പ്രക്ഷേപണം ചെയ്ത് തുടങ്ങും. ഉച്ചയ്ക്ക് 12.30 നും വൈകിട്ട് 6.20 നുമുള്ള പ്രാദേശിക വാര്‍ത്തകള്‍ തുടര്‍ന്നും ആകാശവാണി തിരുവനന്തപുരം നിലയം പ്രാദേശിക വാര്‍ത്താവിഭാഗം തയ്യാറാക്കി പ്രക്ഷേപണം ചെയ്യും. രാവിലെ 6.45 നുള്ള പ്രാദേശിക വാര്‍ത്ത കോഴിക്കോട്ട് നിന്നുമാണ് പ്രക്ഷേപണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: