കഴക്കൂട്ടം: വ്യാപാരങ്ങള്‍ നടത്തുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കുമായി പണം വിനിയോഗിക്കുന്നതിന് ഓണ്‍ലൈന്‍ മേഖലയിലേയ്ക്ക് ജനങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ടെക്നോപാര്‍ക്കില്‍ സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ആരംഭിച്ച സെര്‍ച്ച് എഞ്ചിന് ഓപ്റ്റിമൈസേഷന്‍ എന്ന സാങ്കേതിക പഠന കോഴ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍. പുതിയ സാങ്കേതിക അറിവുകള്‍ നേടുന്നത് പുറം രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ ഉറപ്പും ഉന്നത നിലവാരവും നല്‍കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് അധ്യക്ഷയായിരുന്നു. ടെക്നോപാര്‍ക്ക് സിഇഒ ഋഷികേശ് ആര് നായര്‍, എസ്അര്സി ഡയറക്ടര്‍ എന്‍.ബി.സുരേഷ് കുമാര്‍, ത്രീസീസ് ഇന്‍ഫോ ലോജിക്സ് സിഇഒ ഷാഹിര്‍ ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. എസ്.ആര്.സി ടെക്നോപാര്‍ക്ക് കമ്പനിയായ ത്രിസീസ് ഇന്ഫോലോജിക്സിന്റെ സഹകരണത്തോടെയാണ് സെര്‍ച്ച് എഞ്ചിന് ഓപ്റ്റിമൈസേഷന്‍ എകോഴ്സ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: