തിരുവനന്തപുരം: വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിനുള്ളിലിരുന്ന് മദ്യപിച്ച ക്ഷേത്രജീവനക്കാരെ ദേവസ്വം ബോര്‍ഡ് സസ്പെന്റുചെയ്തു. ദേവസ്വം ജീവനക്കാരായ ആര്.രാജേഷ്, കെ.ശശിധരന് നായര്‍, എസ്.അജിത്കുമാര്‍, രമേശ്ചന്ദ്രന്‍, ജി.പ്രസന്നകുമാര്‍, വി.അജയകുമാര്‍ എന്നിവരെയാണ് അച്ചടക്കനടപടിക്ക് വിധേയമായി സസ്പന്‍ഡ് ചെയ്തത്.
ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ ക്ഷേത്രാന്തരീക്ഷത്തിന് യോജിക്കാത്ത രീതിയില്‍ മദ്യപിക്കുകയും ഡിപ്പാര്‍ട്ടുമെന്റിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുകയും നിരുത്തരവാദപരമായി പെരുമാറുകയും ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുകയും ചെയ്തതിനാണ് ഇവരെ സസ്പെന്റ് ചെയ്തിട്ടുള്ളതെന്ന് ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമ പ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: