വര്‍ക്കല: കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ ഗുരുമന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് വര്‍ക്കല നഗരസഭ പരിധിയില്‍ ബിജെപി മണ്ഡലം കമ്മിറ്റി, എസ്എന്‍ഡിപി ശിവഗിരി യൂണിയന് തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടച്ച്കൊണ്ട് വ്യാപരികള്‍ ഹര്‍ത്താലിനോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.സര്‍വ്വീസ് ബസുകളും മറ്റും മുനിസിപ്പല്‍ പ്രദേശത്തേക്ക് പ്രവേശിച്ചില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധസംഘടനകളുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.എസ്എന്‍ഡിപി ശിവഗിരി യൂണിയന്റെ നേതൃത്വത്തില്‍ വര്‍ക്കല മൈതാനത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. യൂണിയന് പ്രസിഡന്റ് കല്ലമ്പലം നകുലന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം അഡ്വ.വി.ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാമി വിശാലാനന്ദ, വിഎം.സുധീരന്, നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, ബിജെപി മണ്ഡലം പ്രസിഡന്റ് കരുന്നിലക്കോട് സുനില്‍കുമാര്‍, ശിവഗിരി എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി അജി എസ്ആര്‍എം, ആറ്റിങ്ങല്‍ യൂണിയന് പ്രസിഡന്റ് ഗോകുല്‍ദാസ്, കിളിമാനൂര്‍ സുരേഷ്,വ ര്‍ക്കല കഹാര്‍, അഡ്വ.എസ്.ഷാജഹാന്, അഡ്വ,എസ്.സുന്ദരേശന്, ചിറയിന്‍കീഴ് എസ്എന്‍ഡിപി യൂണിയന് വൈസ്പ്രസിഡന്റ് വിപിന്‍ രാജ്, സെക്രട്ടറി ശ്രീകുമാര്‍ പെരുംകുഴി, പ്രേം രാജ്, രാധാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: