തിരുവനന്തപുരം: തിരുവല്ലം, ആറ്റുകാല്‍, പുഞ്ചക്കരി, വെള്ളായണി ദേവി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മാര്‍ക്സിസ്റ്റ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും, അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. തിരുവല്ലം, ആറ്റുകാല്‍, പുഞ്ചക്കരി ഭാഗങ്ങളില്‍ ഉന്നത പോലീസ് ഉദേ്യാഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നതെന്നത് ഏറെ ദു:ഖകരമാണെന്ന് അദ്ദേഹം അറിയിച്ചു. വെള്ളായണി ദേവീ ക്ഷേത്രത്തില്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളെ കൂട്ടുപിടിച്ച് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന കാളിയൂട്ട് ഉത്സവത്തെ അട്ടിമറിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നീക്കം നടത്തിയത്. ആറ്റുകാല്‍ പൊങ്കാല അടുത്തിരിക്കുന്ന വേളയില്‍ തിരുവനന്തപുരത്തെ ക്രമസമാധാനനില ഭദ്രമാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ഓ.രാജഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: