തിരുവനന്തപുരം: വനിതാജയില്‍ ആന്റ് കറക്ഷന് ഹോമില്‍ ജയില്‍ ക്ഷേമദിനാഘോഷം സംഘടിപ്പിച്ചു. അട്ടകുളങ്ങര വനിതാ ജയില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അന്തേവാസികളുടെയും വിവിധ കലാസംഘടനകളുടെയും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും കലാപ്രകടനങ്ങള്‍ അരങ്ങേറി. ജയില്‍ ദിനാഘോഷം പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആര്. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍, ചലച്ചിത്രതാരം ശ്രേയ രമേശ്, ജയില്‍ ഡിഐജി. ബി.പ്രദീപ്, വനിതാജയില്‍ സൂപ്രണ്ട് ഒ.വി.വല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: