കൊച്ചി: മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി ശ്രീമൂലനഗരത്ത് ജനകീയ ശക്തി സംഗമം നടത്തി. ആര്‍എസ്എസ് കാലടി ഖണ്ഡ് സംഘചാലക് പി. സന്തോഷ് അദ്ധ്യക്ഷനായി. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ:ടി.എന്‍. സരസു ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് പ്രാന്തീയ സഹപ്രചാര്‍ പ്രമുഖും, കേസരി പത്രാധിപര്‍ ഡോ: എന്‍.ആര്. മധു മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി ഹരിദാസ്, ബിഎംഎസ് കാലടി മേഖല സെക്രട്ടറി പി.കെ ശശി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമ്പര്‍ക്ക പ്രമുഖ് രാജേഷ് ബാബു, ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയംഗം എ.എന്‍. അരവിന്ദാക്ഷന്, എബിവിപി സംസ്ഥാന സമിതിയംഗം ഈശ്വരപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാംകുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: