കല്ലാശേരി: കരിക്കട്ട് മടപ്പുര മുത്തപ്പന് ക്ഷേത്രത്തില്‍ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന തിരൂവപ്പന ഉല്‍സവത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരം കെ.കണ്ണപുരം പതിയ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. തുടര്‍ന്ന് മലയിറക്കല്‍, വെള്ളാട്ടം, കളിക്കപ്പാട്ട് എന്നിവയുണ്ടായി. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് അന്തിത്തിറ, വൈകുന്നേരം ഊട്ടും വെള്ളാട്ടം രാത്രി പ്രസാദ സദ്യ എന്നിവയും ഉണ്ടായിരിക്കും. രാത്രി 11 മണിക്ക് കലശം എഴുന്നള്ളിപ്പ്, രാത്രി 8.30ന് നാടകം (ഉച്ചവെയില്‍ കുത്ത്)എന്നവയും നാളെ പുലര്‍ച്ചെ തിരുവപ്പന, വെള്ളാട്ടം എന്നിവയുടെ പുറപ്പാട് എന്നിവയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: