തലശ്ശേരി: കാവുംഭാഗം അയോദ്ധ്യാ നഗറിലെ ഭാസ്കര്‍ റാവു സ്മാരക മന്ദിര വാര്‍ഷികാഘോഷം 25ന് സമാപിക്കും. ഭാസ്കര്‍ റാവു സ്മാരക മന്ദിര പരിസരത്ത് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രൊഫ: റിച്ചാര്‍ഡ് ഹേ എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കലാകായിക മത്സര വിജയികള്‍ക്ക് സമ്മാന വിതരണവുമുണ്ടായിരിക്കും. തുടര്‍ന്ന് നൃത്തനൃത്യങ്ങളും റിയാലിറ്റി ഷോകളിലെ പ്രഗത്ഭര്‍ അണിനിരക്കുന്ന സംഗീതനിശയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: