കരുനാഗപ്പള്ളി: ഇന്തോ ജാപ്പനീസ് സംയുക്ത പ്രോഗ്രാമുകളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ജപ്പാനിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിസംഘം അമൃതപുരി കാമ്പസില്‍ എത്തി. വര്‍ഷങ്ങളായി ഭാരതസംസ്കാരത്തെയും ഇവിടത്തെ ജനങ്ങളുടെ ജീവിതരീതികളെയും പറ്റി അടുത്തറിയാനും അമൃതാനന്ദമയീ മഠം നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുമാണ് ജപ്പാനിലെ ഈ വിദ്യാര്‍ത്ഥി സംഘം ഇന്ത്യയില്‍ എത്തുന്നത്. റൈയ്ചൂര്, ഉത്തരാഖന്ധ് തുടങ്ങിയ പ്രദേശങ്ങളില്‍ മാതാ അമൃതാനന്ദമയീമഠം നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഭാഗഭാക്കായിട്ടുണ്ട്.
പ്രസ്തുത സന്ദര്‍ശനഭാഗമായി അമൃതപുരിയിലെത്തിയ ജാപ്പനീസ് വിദ്യാര്‍ത്ഥിസംഘം അമൃതവിശ്വവിദ്യാപീഠം സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് സാംസ്കാരിക നൃത്ത സന്ധ്യ അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ തനത് നൃത്തകലകളായ ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം എന്നിവയ്ക്ക് പിന്നാലെ ജാപ്പനീസ് ആയോധനമുറകളായ കരാട്ടെ, ജൂഡോ തുടങ്ങിയവയും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. പരമ്പരാഗത ജാപ്പനീസ് നൃത്തകലാരൂപങ്ങളായ ഒഡോരി, കൊയോമി തുടങ്ങിയവയുടെ അകമ്പടിയോടെ ജപ്പാന് ചിത്രകലാരൂപമായ കാലിഗ്രാഫി വേദിയില്‍ ഒരേസമയം അവതരിപ്പിച്ചത് സദസിന് വേറിട്ടൊരു അനുഭവം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: