ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നു വാറങ്കലിലേക്കു യാത്രക്കാരുമായി പോകുകയായിരുന്ന ആഡംബര ബസ് അഗ്നിക്കിരയായി.
മിനിറ്റുകള്‍ക്കുള്ളില്‍ ബസ് കത്തിനശിച്ചെങ്കിലും ബസിലുണ്ടായിരുന്ന 30 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഹൈദരാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ അലയറില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
തീ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: