കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടന് ദിലീപ് രംഗത്ത്.
വാര്‍ത്തകളില്‍ പ്രചരിക്കുന്ന ആ നടന് താനല്ലെന്നും ദിലീപ് തുറന്നടിച്ചു. തന്റെ വീട്ടില്‍ മഫ്തിയിലോ യൂണിഫോമിലോ പോലീസ് വന്നിട്ടില്ലെന്നും തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ദിലീപ് വ്യക്തമാക്കി.
വാര്‍ത്തകളില്‍ പ്രചരിക്കുന്ന ആ നടന് ഞാനാണോ എന്ന് നിങ്ങള്‍ പൊലീസിനോട് ചോദിക്കൂ എന്ന് ദിലീപ് പറഞ്ഞു. അതിന് ശേഷം വേണം വാര്‍ത്തകള്‍ കൊടുക്കാന്‍. ആ നടന് ആരായാലും അന്വേഷിച്ച് കണ്ടെത്തണം. അല്ലാതെ ഊഹാപോഹങ്ങള്‍ വെച്ച് വാര്‍ത്ത കൊടുക്കരുതെന്നും ദിലീപ് പറഞ്ഞു.
തന്റെ പേര് കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ആലുവയിലെ ആ നടന് ആരാണന്ന് വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തേണ്ടത്.
തന്റെ വീട്ടില്‍ പോലീസ് വന്നിട്ടില്ല. ചോദ്യം ചെയ്തിട്ടുമില്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ ഭാഗമാണിതെന്നും താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: