ഒട്ടാവ: കാനഡയിലെ അബോട്ട്സ്ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു. സത്കാര് സിംഗ് സിദ്ദു എന്ന 23കാരനാണ് വെടിയേറ്റു മരിച്ചത്.
പഞ്ചാബിലെ മോഗ സ്വദേശിയാണ് സത്കാര്. കോടതിക്കു സമീപമായിരുന്നു വെടിവയ്പുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നു സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: