കണ്ണൂര്‍: കണ്ണൂക്കര ശ്രീ മാണിക്ക കുറുമ്പ ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 131 പേരുടെ കളരിപ്പയറ്റ് പ്രദര്‍ശനം 24 ന് നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പയ്യമ്പളളി ചന്തു ഗുരുനാഥന്റെയും തച്ചോളി ഒതേനന്റേയും ചൈതന്യം നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ കഴിഞ്ഞ 33 വര്‍ഷമായി കളരിപ്പയറ്റ് പ്രദര്‍ശിപ്പിക്കുന്ന ദിനേശന് ഗുരുക്കളുടെ കളരി സംഘമാണ് ഉത്സവത്തിന്റെ ഭാഗമായി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. വടക്കന്‍-തെക്കന്‍-കടത്തനാടന്‍ സമ്പ്രദായങ്ങളില്‍ 131 പേര് ഒന്നിച്ചണി നിരക്കുന്നത്. 24 ന് രാത്രി 8 മണിക്കാണ് പ്രദര്‍ശനം നടക്കുക. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, ഒ.കെ.വിനീഷ്, കെ.പി.അബ്ദുള്‍ ഖാദര്‍, എ.പി.അനില്‍ കുമാര്‍, കെ.ജി.ബാബു എന്നിവര്‍ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.ജി.ബാബു, പി.ദിനേശന് ഗുരുക്കള്‍, ടി.വി.മധുകുമാര്‍, സത്യന് എടക്കാട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: