കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിലെ പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പ് തണ്ണീര്‍ത്തട ദിനമാചരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടുകൂടി കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെച്ച് നടത്തിയ ഏകദിന സെമിനാര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ഖാദര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് ഡയറക്ടര്‍ ഡോ.പി.ടി.ജോസഫ് അധ്യക്ഷതവഹിച്ചു. പരിസ്ഥിതി ശാസ്ത്രപഠന മേധാവി മനോജ് കെ. സ്വാഗതവും അബ്ദുള്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഒ.ജയരാജന് ഐഎഫ്എസ് (റിട്ട) തണ്ണീര്‍ത്തടവും ദുരന്ത നിവാരണവും എന്ന വിശയത്തില്‍ ക്ലാസെടുത്തു. സരക്ഷണ വിഷയത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി, പെയ്ന്റിംഗ് മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വൈസ്ചാന്‍സലര്‍ സമ്മാനങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: