മട്ടന്നൂര്‍: നാഷണല്‍ അവാര്‍ഡീ ടീച്ചേര്‍സ് ഓര്ഗനൈസേഷന് ഏര്‍പ്പെടുത്തിയ 2016-17 വര്‍ഷത്തെ മികച്ച സംസ്ഥാന അധ്യാപകര്‍ക്കുള്ള പുരസ്കാരം മട്ടന്നൂര്‍ സബ്ജില്ലയിലെ കുഴിക്കല്‍ എല്‍പി സ്കൂള്‍ അധ്യാപകന് പി.വി.വേണുഗോപാലിന് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ പൂക്കാട് കലാലയം സര്‍ഗവനിയില്‍ നടന്ന ചടങ്ങില്‍ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.
അയ്യായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. നാറ്റോ സംസ്ഥാന പ്രസിഡണ്ട് ടി.കെ.നാരായണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് ഉദ്ഘാടനം ചെയ്തു. ആര്‍ടിസ്റ്റ് മദനന് മുഖ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: