മുംബൈ: കുര്‍ളയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുള്ള മദര്‍ മേരിയുടെ പ്രതിമയില്‍ അക്രമം. പ്രതിമയിലെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിരണ്‍ റോഡ്(28), ബാബു കുഞ്ചിക്കുറുവ്(19) എന്നിവരെയാണ് വിനോഭ ഭാവെ നഗര്‍ പോലീസ് പിടികൂടിയത്.
സീസിടിവി പരിശോധനയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളില്‍ ഒരാളുടെ അച്ഛന് മോഷണ കേസില്‍ ജയിലിലാണ്. അച്ഛനെ ജാമ്യത്തിലെടുക്കുവാന് പണം ആവശ്യമാണ്. മദര്‍ മേരിയുടെ പ്രതിമയിലെ മാല സ്വര്‍ണമാണെന്ന ധാരണയിലാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കുര്‍ള മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: