ന്യൂദല്‍ഹി: ബിയറില്‍ വിനായകന്റെ പടം പതിക്കുകയും, ഷൂവിന്റെ പുറത്തെ ചിത്രത്തില്‍ ഓം ഉള്‍പ്പെടുത്തിയതിനും എതിരെ പരാതി. ഹിന്ദു മാതാചാര പ്രകാരമുള്ള പ്രതീകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഉത്പ്പന്നങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് കമ്മീഷണര്‍ നരേഷ് കദ്യാനാണ് പരാതി നല്‍കിയിരിക്കുന്നത്.
യുഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന yeswevibe.com, lostcost.com എന്നീ സൈറ്റുകള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഐപിസി സെക്ഷന്‍ 295 എ, 153 എ എന്നിവ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പ്രശാന്ത് വിഹാര്‍ പോലീസ് സ്റ്റേഷനിലും, പോലീസ് കമ്മീഷണര്‍ക്കും ബന്ധപ്പെട്ട മന്ത്രാലയത്തിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം അനുകൂലമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതാണ്.
ഇതിനെതിരെ പോലീസ് വ്യക്തമായ നടപടിസ്വീകരിച്ചില്ലെങ്കില്‍ എഎപി, ബിജെപി സര്‍ക്കാരുകളെ സമീപിക്കുമെന്നും കദ്യാന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനോട് ഈ സൈറ്റുകള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാനും കദ്യാന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: