ഇസ്ലാമാബാദ്: പാക്കിസ്ഥാനി മോഡലിനെ കൊലപ്പെടുത്തിയ പ്രതി മാസ് വഖാറിന് വധശിക്ഷ. സിംഗപൂര്‍ ആസ്ഥാനമായുള്ള പാക്കിസ്ഥാനി മോഡല്‍ ഫെഹ്മിന ചൗധരിയെ വധിച്ച കേസിലാണ് പാക്കിസ്ഥാന് സെഷന്‍സ് കോടതി മുഖ്യപ്രതിക്ക് വധശിക്ഷ നല്‍കിയത്.
മൂന്ന് ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും നല്‍കിയിട്ടുണ്ട്. ഒരു സ്ഥലമിടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് മോഡലിനെ തട്ടിക്കൊണ്ട് പോയി മുന്ബ്യൂട്ടി ക്വീനിനെ വധിച്ചത്. മോഡലിനെ തട്ടിക്കൊണ്ട് പോയി നാല് ദിവസത്തിന് ശേഷം മൃതദേഹം ഇസ്ലാമാബാദില് കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: