കൊടോളിപ്രം: കവരിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവവും ശ്രീമത് ഭാഗവത സത്രവും ഇന്നാരംഭിക്കും. ക്ഷേത്രം തന്ത്രി പുടയൂര്‍മന കുബേരന് നമ്പൂതിരിപ്പാട് മഹോത്സവ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. പി.എസ്.മോഹനന് കൊട്ടിയൂരിന്റെ മുഖ്യ കമാര്മ്മികത്വത്തിലാണ് ഭാഗവത സത്രം.
പരിപാടികളുടെ ഭാഗമായി ഇന്ന് വൈകുന്നേരം കലവറ നിറക്കല്‍ ഘോഷയാത്രയും, ദീപാരാധനയും ഭജനയും നടക്കും. നാളെ ശിവരാത്രി ആഘോഷവും ഭാഗവത സത്രവും ഉദ്ഘാടനം ചെയ്യും. വിനോദ് നായനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാത്രി 11 മണിക്ക് വിവിധ കലാപരിപാടികളും ഭക്തിഗാനസുധയും അരങ്ങേറും.
25ന് രാതി 8ന് നൃത്തസന്ധ്യ, 9.30ന് നാടകം, 26ന് നൃത്തസന്ധ്യ, 27ന് 8.30ന് അക്ഷരശ്ലോക സദസ്സ്, കോല്‍ക്കളി, 28ന് ഓട്ടന്തുള്ളല്, തിരുവാതിരക്കളി, മാര്‍ച്ച് 1ന് ചാക്യാര്‍കൂത്ത്, മാര്‍ച്ച് 2ന് മാജിക് ഷോ 3ന് 8.30 തിരുനൃത്തം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: