കണ്ണൂര്‍: സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ(കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍) കീഴിലെ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 3,4 തീയ്യതികളിലായി പുന്നപ്രയിലുളള കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്മന്റില്‍ നടക്കുമെന്ന് കേപ്പ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ സംബന്ധിക്കും. പ്രശസ്ത മള്‍ട്ടി നാഷണല്‍ കമ്പനികളടക്കം വിവിധ എഞ്ചിനീയറിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങള്‍ ജോബ്ഫെയറില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ തലശ്ശേരി സഹകരണ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ വി.സജീവ്, കെ.പി.അനില്‍ രാജഗോപാല്‍, പി.ടി.ഉസ്മാന് കോയ, ജി.സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: