പയ്യാവൂര്‍: വേദിക പയ്യാവൂരിന്റെ നേതൃത്വത്തില്‍ 19 മുതല്‍ പയ്യാവൂര്‍ ടൗണില്‍ നടന്നുവരുന്ന ഉത്തര കേരളാ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ന് സമാപിക്കും. ഉത്തരകേരളത്തിലെ പ്രമുഖ ടീമുകള്‍ അണിനിരന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് കാണാന്‍ മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് കായിക പ്രേമികള്‍ എത്തുന്നുണ്ട്. ടൂര്‍ണ്ണമെന്റിനിടയില്‍ വൃക്കരോഗം ബാധിച്ച ഒരു ഗൃഹനാഥയ്ക്കു വേണ്ടിയുള്ള ധനസമാഹരണവും നടത്തുന്നുണ്ട്. 2015ല്‍ അപൂര്‍വ്വ രോഗം ബാധിച്ച ഒരു നഴ്സിംഗ് വിദ്യാത്ഥിനിക്കായി നടത്തിയ ധനസമാഹരണം വന്‍ വിജയമായിരുന്നു. ടൂര്‍ണ്ണമെന്റ് അവസാനിച്ചതിന്റെ അടുത്ത ദിവസം തന്നെ വിജയവാഡയിലെ ആശുപത്രിയിലെത്തി പണം കൈമാറി മാതൃകാപരമായ സമീപനമാണ് വേദികനടത്തിയത്. ഇത്തവണയും വേദിക കാരുണ്യത്തിന്റെ മാതൃകയായാണ് ടൂര്‍ണ്ണമെന്റ് സമാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: