ഇരിട്ടി: വിദ്യാഭ്യാസ വായ്പയുടെ ബാദ്ധ്യത പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, ജപ്തി നടപടികള്‍ നിര്‍ത്തി വെക്കുക, പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുക്കാതെ കേരളത്തിനു വെളിയില്‍ നിന്നും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി കേരളാ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ളവരെ പിഎസ്സി അംഗീകരിക്കുക, ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ ഉടന്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാഭ്യാസ വായ്പ എടുത്ത രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ കലക്ടറെറ്റ് മാര്‍ച്ചും ധര്‍ണ്ണയും 25ന് നടക്കുമെന്ന് ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.സി.ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐഎന്‍പിഎ സംസ്ഥാന പ്രസിഡന്റ് ഡോ.സി.സുരേന്ദ്രനാഥ് മുഖ്യാതിഥിയാവും. പത്രസമ്മേളനത്തില്‍ ഐഎന്‍പി എ ഭാരവാഹികളായ കെ.സി.ചാക്കോ, മേരി അബ്രഹാം, ജോസ് പുഷ്പക്കുന്നേല്‍, കെ.എന്‍.വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: