ചേര്‍ത്തല: ജില്ല പേരന്റ്സ് അസോസിയേഷന് ഫോര്‍ മെന്റലി ഹാന്‍ഡിക്യാപ്ഡ് ചില്‍ഡ്രന്‍സിന്റെ ആഭിമുഖ്യത്തില്‍ 15-ാമത് ജില്ല സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 25 ന് നടക്കും. ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുക്കും. മൂന്ന് വേദികളിലായി 11 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മത്സരവിജയികള്‍ക്ക് പുറമെ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തല്‍, പത്തിന് ചേരുന്ന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വി.എം . ജയകുമാര്‍ അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി. പി. തിലോത്തമന് നിര്‍വഹിക്കും. നഗരസഭ ചെയര്മാന് ഐസക് മാടവന അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് എന്‍.ആര്. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. സിനിമതാരം ജയന് ചേര്‍ത്തല സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: