തലവടി: തലവടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ നവീകരിച്ച കുറ്റിപ്പടി എകെജി ജംഗ്ഷന് റോഡിന്റെ ഉദ്ഘാടനം ജില്ലാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് കെ.കെ.അശോകന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു മഹേശ്, പഞ്ചായത്തംഗം പി.കെ.വര്‍ഗീസ്,അജിത്ത കുമാര്‍ പിഷാരത്ത്,പഞ്ചായത്ത് സെക്രട്ടറി എസ്.സന്ധ്യ,സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ രാജമ്മ സന്തോഷ്,രത്നമ്മ ഗോപി വിവിധ രാഷ്ട്രീയകഷി നേതക്കളായ സി.കെ.ബോധാനന്ദന്, ഇ.കെ.തങ്കപ്പന്, ജോജി.ജെ.വൈലോപ്പള്ളില്, ജോജി ഏബ്രഹാം,കെ.ബിജു, ഗോപിനാഥ് ആനന്ദാലയം, ഗോപിനാഥന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കോണ്ട്രാക്രര് സതീഷ് കുമാര്‍ വിളഞ്ഞൂരിനെ ചടങ്ങില്‍ ആദരിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: