മാവേലിക്കര: അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ ക്രൂരമര്‍ദ്ദനങ്ങളെ അതിജീവിച്ച് വളര്‍ന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ മര്‍ദ്ദനമുറകള്‍ കൊണ്ടോ കള്ളക്കേസുകള്‍ കൊണ്ടോ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് സഹകാര്‍ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന് പറഞ്ഞു.
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോലീസ് മര്ദ്ദനങ്ങള്ക്കെതിരെ ബിജെപി മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിഐ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് പൊരുതി നേടിയ ജനാധിപത്യമാണ് ഇന്ന് അനുഭവിക്കുന്നത്. നിരവധി പ്രവര്‍ത്തകര്‍ക്കാണ് ഇക്കാലത്ത് പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. രാജ്യത്തെ ഉപപ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഭീകരവാദി അബ്ദുള്‍ നാസര്‍ മദിനിയാണ് മാവേലിക്കര എസ്ഐയുടെ മാതൃക.
ഈ ഉദ്യോഗസ്ഥരില്‍ നിന്നും നീതി ലഭിക്കുമെന്ന് വിശ്വാസമില്ല. നീതിലഭിച്ചില്ലെങ്കില്‍ അതിനെതിരെ നിയമപരമായ പോരാട്ടങ്ങള്‍ക്ക് സംഘപ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: