ആലപ്പുഴ: കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണലി(കേപ്പ്)ന്റെ ആഭിമുഖ്യത്തില്‍ മൂന്ന്, നാല് തീയതികളില്‍ പുന്നപ്ര കേപ്പ് കാമ്പസില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കും. കേപ്പിന്റെ കീഴിലെ ഒന്‍പത് എഞ്ചിനീയറിങ് കോളേജുകള്‍, മാനേജ്മെന്റ് കോളേജ്, ഫിനിഷിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. നൂറിലധികം കമ്പനികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജോലിക്ഷമത ഉറപ്പു വരുത്താന്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ ജോബ് ഫെയര്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ എന്‍. സുരേഷ് കുമാര്‍ അറിയിച്ചു. കേപ്പ് ഡയറക്ടര്‍ കെ.എസ്. ദീപ, ഡോ. ദിലീപ് ലാല്‍, ആര്. ശ്യാംരാജ്, ശ്രീജിത്ത്, എസ്.കെ. സാബു, എസ്. പുഷ്പലത, ആര്. അഖില്‍, ഡോ. എം.കെ. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: