ആലപ്പുഴ: ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍ ചാത്തനാട് മന്നം സ്വദേശി ചന്ദ്ര(52)നാണ് കുത്തേറ്റത്. കാഞ്ഞിരംചിറ ആറാട്ടുകുളം സാബു അഗസ്റ്റിന് (41)നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.ഇന്നലെ വൈകിട്ട് നാലിന് സെന്റ് ജോസഫ് സ്കൂളിനു സമീപമായിരുന്നു സംഭവം. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നിന്നുമാണ് സാബു ഓട്ടം വിളിച്ചുപോയത്. സ്കൂളിനു സമീപമെത്തിയപ്പോള്‍ നിര്‍ത്താനാവശ്യപ്പെട്ടു. 20 രൂപ കൂലി പറഞ്ഞപ്പോള്‍ തര്‍ക്കമുണ്ടാവുകയും കുത്തിപ്പരിക്കേല്പിക്കുയുമായിരുന്നു. ബിഎംഎസ് പ്രവര്‍ത്തകനാണ് ചന്ദ്രന്. പരിക്കേറ്റ ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആലപ്പുഴ ഡിസ്ട്രിക്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: