ഇടുക്കി: ജന്മഭൂമി വാര്‍ത്ത തുണച്ചു. കുളമാവ് പോലീസിന് കുടിവെള്ളമെത്തി. ഒരാഴ്ച്ചയിലധികമായി പോലീസ് സ്റ്റേഷനിലും സമീപത്തെ ക്വാര്‍ട്ടേഴ്സിലും വെള്ളമില്ലെന്ന് പോലീസുകാര്‍ ദുരിതത്തിലുമാണെന്ന് കാട്ടി ജന്മഭൂമി ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് കേടായ മോട്ടോര്‍ നന്നാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കുകയായിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വെള്ളം ലഭിക്കാത്തത് മൂലം സമീപത്തെ കിണറുകളില്‍ നിന്ന് പോലീസുകാര്‍ തന്നെ വെള്ളം ബക്കറ്റില്‍ ചുമന്നുകൊണ്ട് വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: