വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ മീറ്റില്‍ ഇരട്ട സ്വര്‍ണ്ണം നേടി പാലക്കാട് കല്ലടി സ്കൂളിന്റെ സി. ചാന്ദ്നി കേരളത്തിന്റെ മിന്നും താരമായി. കഴിഞ്ഞ ദിവസം 3000 മീറ്ററില്‍ പൊന്നണിഞ്ഞ ചാന്ദ്നി ഇന്നലെ 1500 മീറ്ററിലും ഒന്നാമതെത്തിയാണ് ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായത്. എന്നാല്‍ ആദ്യ ദിനം 800 മീറ്ററില്‍ നാലാം സ്ഥാനംകൊണ്ട് ചാന്ദ്നി തൃപ്തിയടഞ്ഞു.
3000 മീറ്ററില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വര്‍ണ്ണത്തിലേക്ക് കുതിച്ച ചാന്ദ്നി 10:11.88 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. ഇന്നലെ 1500 മീറ്ററില്‍ ചാന്ദ്നിക്ക് പിന്നില്‍ ഗുജറാത്തിന്റെ ശ്രദ്ധ കതിരിയ 4:42.20 സെക്കന്റില്‍ വെള്ളിയും ഹരിയാനയുടെ മധു 4:42.67 സെക്കന്റില്‍ വെങ്കലവും നേടി.പാലക്കാട് ചിറ്റൂര്‍ വെളയോടി താമരക്കുളം വീട്ടില്‍ ചന്ദ്രന്റെയും അമ്പിളിയുടെയും ഏക മകളാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചാന്ദ്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: