പൂനെ:സ്വന്തം മണ്ണില്‍ വിജയക്കുതിപ്പു തുടരാന്‍ ഇന്ത്യ ഇറങ്ങുന്നു.ലോക ഒന്നാം നമ്പര്‍ ഇന്ത്യയും രണ്ടാം നമ്പര്‍ ഓസ്ട്രേലിയയും തമ്മിലുളള നാലു മത്സരങ്ങളുടെ ടെസ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഇവിടെ തുടങ്ങും.
പത്തൊന്‍പതു മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നേറുന്ന ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ഓസീസിന് പണിപ്പെടേണ്ടവിരും.സ്പിന്‍ മന്ത്രമാണ് ഇന്ത്യന്‍ ശക്തി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴാതെ പിടിച്ചു നിന്നാല്‍ ഓസ്ടേലിയയ്ക്ക് വീണ്ടും ലോകത്തിന്റെ നെറുകയില്‍ എത്താം.പരമ്പര 3-0 ന് സ്വന്തമാക്കിയാല്‍ ഓസിസ് ഒന്നാം സ്ഥാനത്തേയ്ക്കു കയറും.പക്ഷെ അസാമാന്യ ഫോം നിലനിര്‍ത്തുന്ന ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസകരമാകും.ഈ സീസണില്‍ സ്വന്തം മണ്ണില്‍ ഇന്ത്യയുടെ നാലാമത്തെ പരമ്പരായാണ്.
ന്യൂസിലന്‍ഡ് (3-0) ഇംഗ്ലണ്ട് (4-0), ബംഗ്ലാദേശ് (1-0) എന്നിവര്‍ക്കെതിരെ നേരത്തെ നടന്ന പരമ്പരകളില്‍ ഇന്ത്യ മിന്നുന്ന വിജയം നേടിയിരുന്നു.2015 ഓഗസ്റ്റിനുശേഷം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: