ചങ്ങനാശേരി: മോര്‍ക്കുളങ്ങര അമ്മന്‍കോവിലിലെ അമ്മന്‍കൊട ഉത്സവഭാഗമായി വ്രതാരംഭത്തിന് തുടക്കം കുറിച്ച് 24ന് കാപ്പുകെട്ട്, കുഭം പൂജിച്ച് വയ്ക്കല്‍, കാപ്പുകെട്ട് ചിറപ്പ്, വില്ലാട്ട്, പൂപ്പടുക്ക എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ഗൗരീശങ്കരം ബിജു നാരായണന് പോറ്റി കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 7.30ന് ശാഖാ പ്രസിഡന്റ് എ.പി. ശാസ്താവുകുട്ടി ചെട്ടിയാര്‍ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: