ഏറ്റുമാനൂര്‍: കുമരകത്ത് ധര്ണ്ണപന്തലില് അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന് ആവശ്യപ്പെട്ടു. ബിജെപി 24മണിക്കൂര്‍ ധര്‍ണ്ണയുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുരേഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. അനീഷ് വി നാഥ്, ഗണേഷ് ഏറ്റുമാനൂര്‍, മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: