കൊച്ചി: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ആലുവ മണപ്പുറത്ത് ഒരുക്കുന്ന താല്കാലിക അമ്യൂസ്മെന്റ് പാര്‍ക്കില്‍ മതിയായ സുരക്ഷയില്ലാതെ അപകട സാധ്യതയുള്ള ജയിന്റ് വീല്‍ ഉള്‍പ്പടെ പ്രവര്‍ത്തിപ്പിക്കുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും മറ്റും നോട്ടീസ് നല്കാന് നിര്‍ദ്ദേശിച്ചു. ആലുവ തോട്ടുമുഖം സ്വദേശി എംഎം ഗിരീഷ് നല്കിയ ഹര്‍ജിയിയാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. എറണാകുളം ജില്ലാ കളക്ടര്‍, ആലുവ നഗരസഭ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവരാണ് ഹര്‍ജിയിലെ മറ്റ് എതിര് കക്ഷികള്‍. ആലുവയില്‍ ശിവരാത്രിയോടനുബന്ധിച്ച് ഒരുമാസത്തോളം ആലുവ മണപ്പുറത്ത് ആഘോഷങ്ങളുണ്ടാകും. താല്കാലിക അമ്യൂസ്മെന്റ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന ജയിന്റ് വീല്‍, മരണക്കിണര്‍, ഡ്രാഗണ്‍ ട്രെയിന്‍ തുടങ്ങിയവ മതിയായ സുരക്ഷയും ശേഷിയുമുള്ളതാണോയെന്ന് ഉറപ്പാക്കാതെ ആലുവ നഗരസഭ അനുമതി നല്‍കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: