തലയോലപ്പറമ്പ്: 2013-ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാനായി വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ഗണനാ കുടുബങ്ങളുടെ അന്തിമപട്ടിക അംഗീകാരത്തിനായി കൂടിയ ഗ്രാമസഭകളില്‍ പട്ടികയ്ക്ക് അംഗീകരം കിട്ടാതെ മടങ്ങുന്നു. ഗ്രാമസഭ തയ്യാറാക്കാത്ത പട്ടിക അംഗീകരിക്കാന്‍ കഴിയില്ലെന്ന കാരണമാണ് ഇതിന് ഇടയാക്കിയത്. നിലവിലുള്ള പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം അനര്‍ഹരെ കണ്ടെത്തുകയും പട്ടികയില്‍ ഉള്പ്പെടാത്താത്തവരെ കണ്ടെത്തണമെന്നുമാണ് ആവശ്യം. അന്തിമ ലിസ്റ്റ് ഗ്രാമസഭകളില്‍ തയ്യാര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും വെള്ളൂര്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിഅറിയിച്ചു. പ്രസിഡന്റ് പി.എ. ഉണ്ണികൃഷ്ണന്, സുനില്‍ബാബു, സുനില്‍കുമാര്‍ ടി.കെ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: