ചങ്ങനാശേരി: ഗംഗാജലം പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി രാജഗോപാല്‍ ഹെഡ് പോസ്റ്റാഫീസ് ഉപരോധിക്കുന്നു. കഴിഞ്ഞ പത്തുദിവസമായി ചങ്ങനാശേരി ്പോസ്റ്റോഫീസില് എത്തി അന്വേഷണം നടത്തിയെങ്കിലും ഗംഗാജലം എരുമേലിയില്‍ ആണെന്നും അവിടെനിന്നും വരണമെന്നുമാണ് പോസ്റ്റ് മിസ്ട്രസ് മറുപടി നല്‍കിയത്. എറണാകുളം ജില്ലയിലുള്ള ഒരു പോസ്റ്റോഫീസില്‍ ചെന്നപ്പോള്‍ വളരെ മോശം മറുപടിയാണ് കിട്ടിയത്. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഗംഗാജലം മുസ്ലീങ്ങള്‍ പരിപാവനമായി കരുതുന്ന സംസം ജലംപോലെയാണ്. തൊണ്ണൂറു കഴിഞ്ഞ അമ്മാവിമാരുടെ വീടുകളില്‍ ഗംഗാജലം എത്തിക്കുന്നതിനായിട്ടാണ് ഇദ്ദേഹം പോസ്റ്റോഫീസില്‍ എത്തിയതായി പറയുന്നത്. പോസ്റ്റോ ഫീസ് ജീവനക്കാരില്‍ നിന്നും അപഹാസം നേരിടേണ്ടി വന്നതില്‍ പ്രതിഷേധിച്ച് 23ന് ഉച്ചയ്ക്ക് 12ന് ഉപരോധസമരം നടത്തുമെന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: