മൂന്നാര്‍: വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച കായിക അധ്യാപകനെതിരെ അച്ചടക്ക നടപടി. മൂന്നാറിലെ കൊരണ്ടക്കാടില്‍ സിഎംഐ വൈദികര്‍ ഉടമസ്ഥയിലുള്ള സ്കൂളിലെ കായിക അധ്യാപകനെയാണ് മാനേജ്മന്റ് സസ്പെന്‍ഡ് ചെയ്തത്. പരാതി ലഭിച്ചിട്ടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സ്കൂള്‍ പരിസരത്ത് മാലിന്യം നിക്ഷേപിച്ചു എന്ന കാരണം പറഞ്ഞാണ് കായിക അധ്യാപകന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. വിവരമറിയിച്ചെങ്കിലും വിശദമായ അന്വേഷണത്തിന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല.സംഭവം വിവാദമായതോടെ അധ്യാപകനെതിരെ അച്ചടക്ക നടപടി മാത്രം എടുത്ത് പ്രശ്നം പരിഹരിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. സംഭവത്തെ പറ്റി പ്രതികരിക്കാന്‍ ചെയര്മാന് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: